കടലിൽ കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; മരണം രണ്ടായി

ഗണേശന്‍ നമ്പ്യാര്‍, കുളിക്കാനിറങ്ങും മുമ്പ് യുവാക്കള്‍ അഴിച്ചുവച്ച ചെരിപ്പുകള്‍
അഴീക്കോട്: അഴീക്കോട് മീൻകുന്ന് ബീച്ച് ഭാഗത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പയ്യാമ്പലം ബീച്ചിന് ഏതാനും അകലെയാണ് മൃതദേഹം കണ്ടത്.
ചൊവ്വ രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ സ്റ്റേഷൻ എസ്എച്ച് ഒ എം വേണുഗോപാലിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്മെന്റും അഴീക്കൽ മുതൽ പയ്യാമ്പലംവരെയുള്ള തീരപ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് പ്രിനീഷിനൊപ്പം ഒഴുക്കിൽപ്പെട്ട പട്ടാന്നൂർ കൊടോളിപ്രം അനന്ദനിയലത്തിൽ പി കെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം നീർക്കടവ്ഭാഗത്തു നിന്നും കണ്ടെത്തിയത്.
ഹൈദരാബാദിൽ അധ്യാപകനായിരുന്ന ഗണേശൻനമ്പ്യാർ, കെ പി ആനന്ദന്റെയും (വിമുക്തഭടൻ) നിഷയുടെയും (എൽഐസി ഏജന്റ്) മകനാണ്. സഹോദരി: അനില (യുഎസ്‌എ). സംസ്‌കാരം വ്യാഴാഴ്‌ച.









0 comments