കണ്ണൂർ ഉരുവച്ചാൽ സ്വദേശി സലാലയിൽ മരണപ്പെട്ടു.

സലാല: കണ്ണൂർ ഉരുവച്ചാൽ കയനി സ്വദേശി അഞ്ജനം കുഴിക്കൽ വീട്ടിൽ അനിൽ കുമാർ(59) സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതംമൂലം മരണപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ച്ചയായി തലച്ചോറിലുണ്ടായ രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗംഅല്പം ഭേദമായതിനെ തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സാദ അൽ മഹ പെട്രോൾ പമ്പ് ജീവനക്കാരനാണ്.
കൈരളി സലാല സാദ യൂണിറ്റ് മെബറാണ് പരേതൻ. നിയമ നടപടികൾ പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.
അച്ഛൻ പരേതനായ അപ്പുക്കുട്ടൻ, അമ്മ പരേതനായ ഓമന, ഭാര്യ: റീജ, മക്കൾ: അഭിജിത്ത്, അഭിജ.









0 comments