Deshabhimani

print edition ഭൂമിയേറ്റെടുക്കലിനെ തളർത്തും

V D Satheesan Vigilance
വെബ് ഡെസ്ക്

Published on Nov 01, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കണ്ണൂരിൽ വ്യാവസായികാവശ്യത്തിന്‌ ഭൂമിയേറ്റെടുത്തത്‌ വിജിലൻസ്‌ അന്വേഷണത്തിനുവിട്ട സർക്കാർ തീരുമാനം ഭാവിയിലെ സ്ഥലമെടുപ്പ്‌ നടപടികളെ ബാധിക്കും. നിയമപരമായി ഭൂമിയേറ്റെടുത്താലും അതിൽ പരാതിയില്ലെങ്കിലും കേസിലേക്ക്‌ വലിച്ചിഴക്കപ്പെടാമെന്നത്‌ റവന്യൂ‍ ഉദ്യോഗസ്ഥരെ പിന്നോട്ടുവലിപ്പിക്കും.


വ്യവസായങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ആവശ്യത്തിന് ഭൂമി ലഭ്യമല്ലെന്ന പ്രതിസന്ധി കേരളത്തിലുണ്ട്‌. കണ്ണൂർ വിമാനത്താവളത്തിന്റെ ഭാവിവികസനവും വ്യവസായസംരംഭങ്ങൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ്‌ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്‌.


കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ്‌ പാലക്കാട്ട്‌ ഭൂമിയേറ്റെടുത്തത്‌. കിൻഫ്രയാണ്‌ രണ്ടിന്റേയും നോഡൽ ഏജൻസി. ഏതൊരു ധനകാര്യ സ്ഥാപനവും പോലെ കിഫ്‌ബി ഇതിനാവശ്യമായ വായ്‌പ നൽകുന്നു എന്നുമാത്രം.


കണ്ണൂരിൽ മാത്രമാണ്‌ അന്വേഷണം


2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ്‌ റവന്യൂ വകുപ്പ്‌ ഭൂമിയേറ്റെടുത്തത്‌. അതിനായി സ്‌പെഷൽ തഹസിൽദാറുടെ ഓഫീസ്‌ തുറന്നുപ്രവർത്തിക്കാറുണ്ട്‌. കലക്ടറുടെ നേതൃത്വത്തിലാണ്‌ നഷ്ടപരിഹാരം നിശ്‌ചയിക്കൽ. ഏറ്റെടുത്തത്‌ നിയമപരമായാണെന്നും സാമ്പത്തിക ജാഗ്രത പാലിച്ചുവെന്നും റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്‌. ഏറ്റെടുത്ത ഭൂമി വ്യവസായ ആവശ്യത്തിന്‌ ഉപയോഗിക്കുമെന്ന്‌ വ്യവസായ മന്ത്രിയും വ്യക്തമാക്കി.


അന്വേഷകസംഘം 
രൂപീകരിച്ചു


കിഫ്ബി സഹായത്തോടെ കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിനെതിരായ വിജിലൻസ്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി തോംസൺ ജോസ് നേതൃത്വം നൽകും. സ്‌പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ ടീം രണ്ട്‌ എസ്‌പി സി എൻ സുരേഷ്‌, സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി ജയകുമാർ, കണ്ണൂർ യൂണിറ്റ്‌ ഡിവൈഎസ്‌പി ജേക്കബ്‌ തുടങ്ങിയവർ ഉൾപ്പെടെ പത്തുപേരാണ്‌ സംഘത്തിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home