Deshabhimani

print edition കണ്ണൂരിൽ ഏറ്റെടുത്ത ഭൂമിയിൽ 
വൻ നിക്ഷേപസാധ്യതയെന്ന്‌ സർക്കാർ

Kannur.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 07:42 AM | 1 min read

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 7700 കോടി രൂപയുടെ നിക്ഷേപത്തിനും ഒരുലക്ഷം തൊഴിലവസരത്തിനും സാധ്യതയെന്ന്‌ വ്യവസായ വകുപ്പ്‌. കണ്ണൂർ സ്‌മാർട്ട്‌ ഇൻഡസ്‌ട്രിയൽ സിറ്റിയിൽ 3950 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും കണ്ണൂർ എയ്‌റോ ഇൻഡസ്‌ട്രിയൽ സിറ്റിയിൽ 3750 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മറുപടി നൽകി.


കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ കിൻഫ്ര ഭൂമി ഏറ്റെടുത്തതിനെതിരെ യുഡിഎഫ്‌ സർക്കാർ നിയോഗിച്ച സുധ പിള്ള സമിതി റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന്റെ മറപിടിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ എൽഡിഎഫ്‌ സർക്കാരിനും കിഫ്‌ബിക്കുമെതിരെ വലിയ പ്രചാരണവും നടത്തി. കിഫ്‌ബിയെ ഒഴിവാക്കുന്നതിനായി നിരത്തിയ കാരണങ്ങളിലൊന്ന്‌ ഇ‍ൗ ഭൂമി ഏറ്റെടുക്കലായിരുന്നു. ഇതേ ഭൂമിയാണ്‌ വൻനിക്ഷേപത്തിനും തൊഴിലവസരത്തിനും സാധ്യതയുള്ളതാണെന്ന്‌ വ്യവസായ മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്‌.


കേന്ദ്രസർക്കാരിന്റെ ഭവ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ ഏറ്റെടുത്ത ഭൂമികളിൽ വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ 475 ഏക്കർ ഭൂമിയും പനയത്താംപറമ്പിലെ 497 ഏക്കർ ഭൂമിയും ഭവ്യ പദ്ധതിയുടെ മാർഗനിർദേശങ്ങേൾക്ക്‌ വിധേയമായി വികസിപ്പിക്കുന്നതിന്‌ നിർദേശം നൽകാൻ കിൻഫ്രയ്‌ക്ക്‌ അനുമതി നൽകി.


കണ്ണൂർ വിമാനത്താവളത്തിന്‌ സമീപം കിൻഫ്ര ഏറ്റെടുത്ത 475 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്രസർക്കാരിന്‌ സമർ
പ്പിച്ചു.

പനയത്താംപറമ്പിലെ 475 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി രണ്ടാംഘട്ടത്തിൽ അപേക്ഷ നൽകും. അവിടെ 497 ഏക്കറിൽ 50 ഏക്കർ ഭൂമി സയൻസ്‌ പാർക്കിനും ഐടി പാർക്കിനുമായി മാറ്റിവച്ചിട്ടുണ്ട്‌. ശേഷിക്കുന്ന 447 ഏക്കറാണ്‌ ഭവ്യ പദ്ധതിയിലേക്ക്‌ പരിഗണിക്കുന്നതെന്നും മന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home