print edition വയോജന കമീഷൻ സെൻട്രൽ ജയിൽ സന്ദർശിച്ചു; ചികിത്സാസഹായത്തിന് കാലതാമസമെന്ന് തടവുകാർ

സംസ്ഥാന വയോജന കമീഷന് ചെയര്പേഴ്സണ് കെ സോമപ്രസാദ് കണ്ണൂര് സെന്ട്രല് ജയിലിലെ തടവുകാരോട് സംസാരിക്കുന്നു
കണ്ണൂർ : സെൻട്രൽ ജയിലിൽ ചികിത്സാസഹായം ലഭിക്കുന്നതിൽ കാലതാമസമുണ്ടെന്ന് വയോജനങ്ങളുടെ പരാതി. തടവിൽ കഴിയുന്ന വയോജനങ്ങളുടെ പ്രശ്നങ്ങൾ വിലയിരുത്താൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ച സംസ്ഥാന വയോജന കമീഷൻ ചെയർപേഴ്സൺ കെ സോമപ്രസാദിനോടാണ് തടവുകാർ പരാതി അറിയിച്ചത്.
കോടതി ജാമ്യം അനുവദിച്ചിട്ടും മറ്റ് കാരണങ്ങളാൽ ജയിൽമോചിതരാകാത്തവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തടവുകാർ ആവശ്യപ്പെട്ടു. തടവുകാരുടെ പ്രശ്നങ്ങളിൽ സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം.
കമീഷനംഗം കെ എൻ കെ നമ്പൂതിരി, സെക്രട്ടറി ജി വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, എം എ അഖിൽ, രവീണ രവി എന്നിവരും കൂടെയുണ്ടായി.
ജയിലിലെ പ്രത്യേക ബ്ലോക്കുകൾ, നെയ്ത്തുശാല, പാചകപ്പുര എന്നിവിടങ്ങളും സന്ദർശിച്ചു. ജയിൽ സൂപ്രണ്ട് കെ വേണു, വെൽഫെയർ ഓഫീസർമാരായ ടി രാജേഷ്കുമാർ, ഡി ഷീബ, ജയിൽ കൗൺസിലർ സി എച്ച് ഷാഹിന, എ പി നവനീത് കൃഷ്ണൻ എന്നിവരുമായും കമീഷൻ സംസാരിച്ചു.









0 comments