ad
Deshabhimani

വിനോദയാത്ര പോകാൻ വീട് കുത്തിത്തുറന്ന് മോഷണം: മൂന്ന് പേർ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jun 01, 2026, 05:56 PM | 1 min read

കോട്ടയം: വിനോദയാത്ര പോകാൻ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. 19കാരനായ കൊടുവന്താനം സ്വദേശി അജിത് അനിൽ, 17 വയസുള്ള മറ്റ് രണ്ട് പേരുമാണ് പൊലീസ് പിടിയിലായത്. 75,000 രൂപയും മൂന്ന് പവൻ സ്വർണ്ണവുമാണ് ഇവർ കവർന്നത്. മെയ്‌ 24നാണ് ആനക്കല്ല് സ്വദേശിയുടെ വീട്ടിൽ മൂവരും ചേർന്ന് മോഷണം നടത്തിയത്.


വീടും പരിസരവും കൃത്യമായി അറിയാവുന്ന പ്രതികൾ, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൃത്യം നടത്തിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറകൾ തകർക്കാനും ഇവർ ശ്രമിച്ചിരുന്നു. എന്നാൽ, പരിസരത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.


കവർച്ചാ പണം ഉപയോഗിച്ച് പ്രതികൾ മൂന്നാറിലടക്കം വിനോദയാത്ര പോയതായി പൊലീസ് കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് പൊലീസിന് നേരത്തെ തന്നെ ചില സൂചനകൾ ലഭിച്ചിരുന്നെങ്കിലും, കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇപ്പോൾ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home