ad
Deshabhimani

കൽപ്പാത്തി രഥോത്സവം നവംബർ 7 മുതൽ

kalpathy radholsavam
വെബ് ഡെസ്ക്

Published on Sep 20, 2026, 11:01 AM | 1 min read

പാലക്കാട്‌ : കൽപ്പാത്തി രഥോത്സവം നവംബർ 7 മുതൽ 17 വരെ നടക്കും. രഥോത്സവവുമായി ബന്ധപ്പെട്ട്‌ കൽപ്പാത്തിയിലെ നാല്‌ ക്ഷേത്രങ്ങളുടെ പ്രഥമ യോഗം ശനിയാഴ്‌ച നടന്നു. നവംബർ എട്ടിന് രാവിലെ നാല്‌ ക്ഷേത്രങ്ങളിലും രഥോത്സവം കൊടിയേറ്റും. 12ന് രാത്രി പന്ത്രണ്ടിന്‌ നടക്കുന്ന അഞ്ചാം തിരുനാൾ പല്ലക്ക് - രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണാൻ വേണ്ട സൗകര്യങ്ങളും ക്രമീകരണങ്ങളും ഉറപ്പാക്കും. 14, 15, 16 തീയതികളിലാണ് ആറ്‌ രഥങ്ങളുടെ ഗ്രാമപ്രയാണം. 16ന് വൈകിട്ട്‌ രഥസംഗമം നടക്കും. 17ന് ആറാട്ടും കൊടിയിറക്കവും നടക്കും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും ട്രസ്റ്റിമാരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home