print edition കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുടെ അറസ്‌റ്റ്; വെളിവായത് സൈബർ തട്ടിപ്പുകാരുമായുള്ള കോൺഗ്രസ് ബന്ധം

കണ്ണൂർ: ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി അസ്‌റ്റിലാകുന്പോൾ വെളിവാകുന്നത് കോൺഗ്രസിന്റെ സൈ ബർ തട്ടിപ്പുകാരുമായുള്ള ബന്ധം. സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടിൽനിന്ന് നിരവധിതവണ കോൺഗ്രസ് ഭരണത്തിലുള്ള സൊസൈറ്റിയിലേക്ക് പണമെത്തിയതും പിൻവലിച്ചതുമുൾപ്പെടെയുള്ള തെളിവുകളാണ് അന്വേഷകസംഘം കണ്ടെത്തിയത്.
മൂന്നു സംസ്ഥാനങ്ങളിലെ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽനിന്ന് പണമെത്തിയതോടെ സൈ ബർതട്ടിപ്പുകാരും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധവും പകൽപോലെ വ്യക്തമാവുകയാണ്.
വിവിധ തവണയായി അരക്കോടിയോളം രൂപയാണ് കണ്ണൂർ ലേ ബർ വെൽഫെയർ കോ ഓപ്പ്. സൊസൈറ്റിയുടെ അക്കൗണ്ടിലെത്തിയത്. ഡിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരന്റെ വിശ്വസ്‌തനുമായ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്റായ സൊസൈറ്റിയുടെ അക്കൗണ്ടിൽവന്ന പണം ചെക്കുവഴി പിൻവലിച്ചതായാണ് കണ്ടെത്തിയത്.
തദ്ദേശതെരഞ്ഞെടുപ്പ് സമയത്താണ് 20 ലക്ഷം അക്കൗണ്ടിലെത്തിയത്. വെസ്‌റ്റ് ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ അന്വേഷണം നേരിടുന്ന അക്കൗണ്ടുകളിൽനിന്ന് പണമെത്തി. കഴിഞ്ഞമാസമാണ് തവണകളായി 25 ലക്ഷം രൂപയെത്തിയത്. ഇൗ പണമൊക്കെയും അതത് സമയത്തുതന്നെ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കെ സുധാകരനടക്കമുള്ള നേതാക്കൾ അറിഞ്ഞാണ് ഇൗ പണമിടപാടെന്നാണ് സൂചന. ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായാണ് ടൗൺ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഇൗ ചെക്കുകളുടെ കൗണ്ടർഫോയിലടക്കമുള്ളവ കസ്‌റ്റഡിയിലെടുത്തിട്ടുമുണ്ട്.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ സേലം സ്വദേശി ബാലമുരുഗൻ നൽകിയ പരാതിയിൽ തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് 1.67 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടിൽനിന്ന് സൊസൈറ്റി അക്കൗണ്ടിലേക്ക് പണമെത്തിയത് ക ണ്ടെത്തിയത്. സൊസൈറ്റി അ ക്കൗണ്ടിൽ പണമെത്തിയത് കഴിഞ്ഞദിവസം ഓപ്പറേഷൻ സൈ ഹണ്ടിൽ കണ്ണൂർ ടൗൺ പൊലീസും കണ്ടെത്തി. ഇൗ വിവരം പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതോടെയാണ് തമിഴ്‌നാട് പൊലീസ് കണ്ണൂരിലേക്കെത്തിയത്.
ലഭിക്കുന്ന പണം ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് തട്ടിപ്പുകാരുടെ രീതി. പൊലീസിൽ പരാതി ലഭിച്ച് അന്വേഷണം തുടങ്ങുന്പോഴേക്കും ഇൗ അക്കൗണ്ട് കാലിയായിട്ടുണ്ടാകും. തട്ടിപ്പിലൂടെ നേടുന്ന പണം മാറ്റുന്നതിന് വിപുലമായ നെറ്റ്‌വർക്കാണ് പ്രവർത്തിക്കുന്നത്. ഇത് രാജ്യത്തിനുപുറത്തേക്കും നീളുന്നതായി സൈബർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇൗ ശൃംഖലയുടെ ഭാഗമായി കണ്ണൂർ എംപിയുടെ വിശ്വസ്‌തനായ കല്ലിക്കോടൻ രാഗേഷും പ്രവർത്തിക്കുന്നുവെന്നാണ് തെളിയുന്നത്. ഇതിന് സഹകരണ സംഘത്തെയാണ് ഉപയോഗപ്പെടുത്തിയതും. കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പണമൊഴുകുന്നത് നേരത്തെയും ചർച്ചയായിരുന്നു. തട്ടിപ്പുകാരിൽനിന്നടക്കം കോൺഗ്രസിന് പണമെത്തുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇതിന് ബലമേകുന്നതാണ് കോൺഗ്രസ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കെത്തിയ പണം.










0 comments