ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

Kerala PSC
വെബ് ഡെസ്ക്

Published on Aug 22, 2026, 04:51 PM | 3 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തും.


അഭിമുഖം


കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്ക് സെപ്തംബര്‍ 1, 2 തീയതികളില്‍ പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ചും സെപ്തംബര്‍ 9, 10 തീയതികളില്‍ പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും.


കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (തമിഴ്) (കാറ്റഗറി നമ്പര്‍ 290/2025) തസ്തികയിലേക്ക് സെപ്തംബര്‍ 3 ന് പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.


മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്ക് സെപ്തംബര്‍ 1, 2, 3, 23, 24 തീയതികളില്‍ പിഎസ്‌സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ചും സെപ്തംബര്‍ 16, 17, 18 തീയതികളില്‍ പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും.


കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ മീഡിയ മേക്കര്‍ (കാറ്റഗറി നമ്പര്‍ 100/2025) തസ്തികയിലേക്ക് സെപ്തംബര്‍ 2 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍ 1 സി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546325).


പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 180/2025) തസ്തികയിലേക്ക് സെപ്തംബര്‍ 1, 2, 3, 9, 10, 11 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍ 3 എ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546281).


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 378/2025 തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് സെപ്തംബര്‍ 1, 2, 3, 16, 17, 18, 23, 24, 25 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ ആര്‍ 1 വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546242)


സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒ തസ്തികയിലുളളവരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 235/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബര്‍ 1, 2, 3 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും. വിവരങ്ങള്‍ക്ക് ജിആര്‍2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).


കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 114/2025) തസ്തികയിലേക്ക് സെപ്തംബര്‍ 1ന് പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ (കാറ്റഗറി നമ്പര്‍ 812/2025 ധീവര), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി (കാറ്റഗറി നമ്പര്‍ 895/2025 മുസ്ലീം) തസ്തികകളിലേക്ക് സെപ്തംബര്‍ 1 ന് പിഎസ്‌സിആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 469/2024) തസ്തികയിലേക്കുള്ള ഏഴാംഘട്ട അഭിമുഖം സെപ്തംബര്‍ 1, 2, 3, 9, 10, 11, 16, 17, 18 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും.


പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിഭാഗം) വകുപ്പില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്/ ഓവര്‍സിയര്‍ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പര്‍ 192/2019) (4% ഭിന്നശേഷി സംവരണത്തിനായുള്ള കൂട്ടിച്ചേര്‍ക്കല്‍ ചുരുക്കപ്പട്ടിക) തസ്തികയിലേക്ക് സെപ്തംബര്‍ 2 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).


പ്രമാണപരിശോധന


കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ (എം.എസ്.യൂണിറ്റ്) ജൂനിയര്‍ പെട്രോളജിക്കല്‍ അനലിസ്റ്റ് (കാറ്റഗറി നമ്പര്‍ 458/2025) തസ്തികയിലേക്കുളള ചുരുക്കപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് സെപ്തംബര്‍ 1 ന് പിഎസ്‍സി

ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് സിആര്‍ 2 വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (0471 2546433)

ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.



അര്‍ഹതാ നിര്‍ണയ സാധ്യതാപട്ടിക


കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 175/2025) അര്‍ഹതാ നിര്‍ണയ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചത് പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home