Deshabhimani

print edition കളിക്കളം കായികമേള കൊടിയേറി

Ramesh Chennithala

കളിക്കളം കായികമേള കാര്യവട്ടം എൽഎൻസിപിഇയിൽ ദീപശിഖ കൈമാറി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 02:00 AM | 1 min read

കഴക്കൂട്ടം: കായികമേളകൾ വെറും മത്സരവേദികളല്ലെന്നും ഭാവിയിലെ ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്ന വേദികളാണെന്നും മന്ത്രി രമേശ് ചെന്നിത്തല. പ്രതിഭകൾക്ക് അവസരങ്ങൾ ലഭിക്കുമ്പോഴാണ് വിസ്മയങ്ങൾ തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികവർഗ വികസനവകുപ്പിന്റെ കളിക്കളം കായികമേള കാര്യവട്ടം എൽഎൻസിപിഇയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.


മന്ത്രി കെ എ തുളസി അധ്യക്ഷയായി. വി മുരളീധരൻ എംഎൽഎ, പട്ടികജാതി–പട്ടികവർഗ, പിന്നാക്ക ക്ഷേമ സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഡയറക്ടർ കെ ഹിമ, പിന്നാക്ക ക്ഷേമ ഡയറക്ടർ ടി രഞ്ജിത്ത്, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. സി എസ് സദാനന്ദൻ, കൗൺസിലർ എസ് എസ് സന്ധ്യ റാണി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ്, പട്ടികവർഗ വികസന ജോയിന്റ് ഡയറക്ടർ കെ എസ് ശ്രീരേഖ എന്നിവർ സംസാരിച്ചു.


22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും 113 ഹോസ്റ്റലുകളിലുംനിന്നായി 1602 കുട്ടികൾ മത്സരിക്കും. മേള 22ന് സമാപിക്കും.


കളിക്കളം: മുന്നിൽ വയനാട്


കഴക്കൂട്ടം: പട്ടികവർഗ വികസനവകുപ്പ് സംഘടിപ്പിച്ച കളിക്കളം കായികമേളയുടെ ഒന്നാം ദിനം നിലവിലെ ചാമ്പ്യന്മാരായ വയനാട് 113 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. 35 പോയിന്റുമായി തൃശൂർ രണ്ടാമതും 23 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്‌.ആകെയുള്ള 94 ഇനങ്ങളിൽ 27 എണ്ണം പൂർത്തിയായി. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 35 പോയിന്റോടെ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളാണ് മുന്നിൽ. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമായി 31 പോയിന്റ് നേടി വയനാട്‌ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തൊട്ടുപിന്നിലുണ്ട്. നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയിന്റ് കരസ്ഥമാക്കിയ വയനാട്‌ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ്‌ മൂന്നാമത്‌. ക്രിക്കറ്റ് ബോൾ ത്രോ, ലോങ് ജമ്പ്, ഷോട്ട്പുട്ട്, നീന്തൽ, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളാണ് പൂർത്തിയായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home