Deshabhimani

print edition സ്‌പായിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ബലാത്സംഗം; ശരണ്യയും സഞ്‌ജയും ആദ്യം കടന്നത്‌ 
കോട്ടയത്തേക്ക്‌, പുൽപ്പള്ളിയിൽ പിടിയിലായി

Spa
വെബ് ഡെസ്ക്

Published on Oct 08, 2026, 12:31 AM | 1 min read

കളമശേരി : സ്‌പായിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ മൂന്നാംപ്രതി ആലപ്പുഴ എസ്‌എൻ പുരം പനന്പടപുത്തൻ വീട്ടിൽ ശരണ്യ ശശി (അമ്മു–30), നാലാംപ്രതി തൃശൂർ പറപ്പൂക്കര വാടേരിയാട്ടിൽ വി എസ്‌ സഞ്‌ജയ്‌ (സഞ്‌ജു–21) എന്നിവർ റിമാൻഡിൽ. ബുധൻ രാത്രിയോടെ വയനാട്‌ പുൽപ്പള്ളിയിൽനിന്നാണ്‌ ഇരുവരെയും പിടികൂടിയത്‌.


ഒന്നാംപ്രതി ആലപ്പുഴ കാർത്തികപ്പിള്ളി എസ്‌ ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജ്‌ (30), രണ്ടാംപ്രതി തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇരയുടെ മൊഴി, ആദ്യം പിടിയിലായവർ നൽകിയ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ ശരണ്യ, സഞ്‌ജയ്‌ എന്നിവരിലേക്ക്‌ എത്തിയത്‌.


അന്വേഷണം തുടങ്ങിയതോടെ ഇരുവരും എറണാകുളം വിട്ടിരുന്നു. ആദ്യം കോട്ടയത്തേക്കാണ്‌ കടന്നത്‌. പിന്നീട്‌ കോഴിക്കോടേക്കും അവിടെനിന്ന്‌ വയനാട്ടിലേക്കും കടന്നു. വാഹനങ്ങൾ മാറി യാത്ര ചെയ്‌തു. കളമശേരി പൊലീസ്‌ ഇരുവരുടെയും ചിത്രങ്ങൾ വിവിധ സ്‌റ്റേഷനുകളിലേക്ക്‌ കൈമാറിയിരുന്നു. പുൽപ്പള്ളിയിൽ ഇരുവരെയും തിരിച്ചറിഞ്ഞ്‌ കസ്‌റ്റഡിയിൽ എടുത്തു.


വിവരം കളമശേരി പൊലീസിന്‌ കൈമാറി. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. ശ്രീരാജിനെയും ജിത്ത്‌ മാർട്ടിനെയും കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയാണ്‌. പ്രതികളുമായി തെളിവെടുപ്പ്‌ നടത്തും. രണ്ടിനും മൂന്നിനുമായിരുന്നു കേസിനാസ്‌പദമായ സംഭവം.


യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബിയറും മയക്കുമരുന്നും നൽകി മയക്കിയായിരുന്നു ബലാത്സംഗം. വെള്ളി രാവിലെയാണ്‌ സ്‌പാ ജോലിക്കെന്ന പേരിൽ അഭിമുഖത്തിനായി യുവതിയെ സംഘം ഇടപ്പള്ളിയിലെ ലോഡ്‌ജിൽ എത്തിച്ചത്‌. ജോലിക്കെടുത്തുവെന്ന്‌ പറഞ്ഞ്‌ ശരണ്യ ഇവരെ ലോഡ്ജിലേക്ക് വൈകിട്ട്‌ ക്ഷണിച്ചു. ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി ബോധംകെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home