Deshabhimani

കളമശേരിയിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് സഹായം ഉറപ്പാക്കും- വനിതാ കമീഷൻ

Kerala Women's Commission.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 09:10 PM | 1 min read

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. അതിജീവിതയെ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.


യുവതിയിൽനിന്നും ഡോക്ടർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ​വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. യുവതിക്ക് നിയമസഹായം, മാനസികപിന്തുണ, വിക്ടിം റൈറ്റ്സ് സെന്റർ വഴിയുള്ള സഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. അന്വേഷണ പുരോഗതിയും വിശദാംശങ്ങളും ലഭ്യമാക്കാൻ കളമശേരി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു. കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

​

​

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home