Deshabhimani

കെഎഎല്ലിനെ ആധുനികവൽക്കരിക്കും: മന്ത്രി പി രാജീവ്‌

P Rajeev

P Rajeev

വെബ് ഡെസ്ക്

Published on Mar 12, 2025, 12:00 AM | 1 min read

തിരുവനന്തപുരം : കാലാനുസൃതമായ മാറ്റങ്ങളോടെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിനെ (കെഎഎൽ) ആധുനികവൽക്കരിക്കാനുള്ള വിവിധ പദ്ധതികള്‍ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തില്‍ കെഎഎല്ലിന്‌ വലിയ നേട്ടം കൈവരിക്കാനായി. ഇലക്ട്രിക് ഓട്ടോ നിർമാണം, തദ്ദേശസ്ഥാപനങ്ങൾക്കായി ഇ–--കാർട്ട് നിർമാണം, സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഇലക്ട്രിക് ഓട്ടോ വിതരണം എന്നിവയും എടുത്തുപറയേണ്ടതാണ്.


ലോർഡ്സ് ഓട്ടോമേറ്റീവുമായി ചേർന്ന് ഇ–- സ്‌കൂട്ടർ നിർമാണത്തിനും നടപടി പുരോഗമിക്കുന്നു. കെഎഎല്ലിന്റെ ഭൂമി ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഹബ്ബിനുള്ള സാധ്യത പരിശോധിക്കും. നിലവിലെ ബാറ്ററികളുടെ പരിമിതി പരിഹരിച്ച് വിപണിയിൽ മത്സരക്ഷമതയുള്ള വാഹനങ്ങൾ ഇറക്കുന്നതിന്റെ അനുബന്ധ ചെലവുകൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരമേറ്റശേഷം ഇതുവരെ പ്രവർത്തന മൂലധനമായും പ്രോജക്ട്‌ ഫണ്ടായും 16.59 കോടി നൽകി. എസ്ബിഐ അക്കൗണ്ട് ആക്ടീവാക്കുന്നതിന്‌ ഒറ്റത്തവണ തീർപ്പാക്കൽ നിർദേശവുമായി ബന്ധപ്പെട്ട് 1.36 കോടി അനുവദിച്ചു. വിരമിച്ച ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി കുടിശ്ശിക തീർപ്പാക്കാൻ 3 കോടിയും അനുവദിച്ചിച്ചു.


 2025-–-26ലെ ബജറ്റിൽ വിവിധ പദ്ധതികളുടെ നടത്തിപ്പിന് 5 കോടി രൂപ വകയിരുത്തി. നെയ്യാറ്റിൻകര കുളത്തൂർ പവർലൂമിന്റെ കൈവശമുള്ള അധികഭൂമിയിൽനിന്ന്‌ 10 ഏക്കർ സ്ഥലം വ്യാവസായികാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നത്‌ ടെക്സ്ഫെഡ് പരിശോധിക്കുകയാണെന്നും കെ ആൻസലന്റെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home