ad
Deshabhimani

കാക്കനാട് ബൈക്ക് യാത്രികർക്കു നേരെ ആക്രമണം, ക്രൂരമായി മർദിച്ചു; പ്രതികൾ പിടിയിൽ

attack accused

വിബീഷ്, ഫഹദ്, ഷെഫിൻ

വെബ് ഡെസ്ക്

Published on Jul 27, 2026, 02:25 PM | 1 min read

കൊച്ചി : കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്ക് യാത്രികരായ യുവാക്കളെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. മൂന്ന് പ്രതികളെയും തൃക്കാക്കര പൊലീസ് തിങ്കൾ പുലർച്ചെയോടെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. കളമശ്ശേരി മൂലേപാടം ദിണ്ടിങ്ങൽ വീട്ടിൽ ​ഷെഫിൻ (30), കോഴിക്കോട് മേലത്തൂർ, ചേവാരി കണ്ടയിൽ വീട്ടിൽ വിബീഷ് (26), ആലുവ ഇടതല നടുവിക്കൽ വീട്ടിൽ ഫഹദ് (31)എന്നിവരാണ് പിടിയിലായത്.


​ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാറിന് വഴി നൽകിയില്ലെന്ന തർക്കത്തെ തുടർന്നാണ് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ എന്ന യുവാവടക്കം വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.


​പ്രതികൾ പിടിയിലായതറിഞ്ഞ് മർദ്ദനത്തിനിരയായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ചെത്തി. സ്റ്റേഷന് മുന്നിൽ ജനക്കൂട്ടം തടിച്ചുകൂടിയ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home