ad
Deshabhimani

ജിദ്ദ നവോദയ വി എസ് അനുസ്മരണം

jeddah navodaya 2
വെബ് ഡെസ്ക്

Published on Jul 27, 2026, 03:23 PM | 1 min read

ജിദ്ദ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ ജിദ്ദ നവോദയ അനുസ്മരിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. വി എസിന്റെ ജനകീയ രാഷ്ട്രീയ പ്രവർത്തനങ്ങളും അഴിമതിക്കെതിരായ ഉറച്ച നിലപാടും സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു.


കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ അധ്യക്ഷനായി. ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം ജിജോ അങ്കമാലി സ്വാഗതവും രക്ഷാധികാരി സമിതിയംഗം മൊയ്തീൻ നന്ദിയും പറഞ്ഞു. ആക്ടിങ് രക്ഷാധികാരി ഷിഹാബുദ്ദീൻ എണ്ണപ്പാടം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര തുടങ്ങിയവർ സംസാരിച്ചു.


ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മറ്റി


ജിദ്ദ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മറ്റി അനുസ്മരിച്ചു. യാമ്പു ഏരിയ ഓഫീസിൽ നടന്ന പരിപാടിയിൽ ഷൌക്കത്ത് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ബിഹാസ് കരുവാരകുണ്ട് അധ്യക്ഷനായി. എരിയ രക്ഷധികാരി അജോ ജോർജ് വിഎസിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൾ നാസ്സർ കടലായി നന്ദി പറഞ്ഞു.


jeddah navodaya v s



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home