കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് മുറിയനാവി സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുൻ നഗരസഭ ജീവനക്കാരിയായിരുന്ന പരേതരായ സാവിത്രിയുടെയും, പിഡബ്ല്യുഡി പ്ലംബർ രാജുവിന്റെയും മകൻ രാജേഷ് തയ്യിൽ (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബായിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഭാര്യ : ശ്രീദേവി കല്ലൂരാവി (മടിക്കൈ പഞ്ചായത്ത് തത്കാലിക ജീവനക്കാരി). സഹോദരങ്ങൾ : രാജീവൻ, സജനി.










0 comments