ad
Deshabhimani

കാഫിർ സ്ക്രീൻഷോട്ട്‌; കള്ളക്കേസിൽ ജയിലിലടച്ച 
ഡിവൈഎഫ്‌ഐ പ്രവർത്തകന്‌ ജാമ്യം

Kafir.jpg
വെബ് ഡെസ്ക്

Published on Jul 04, 2026, 10:55 AM | 1 min read

കോഴിക്കോട്‌: കാഫിർ സ്ക്രീൻഷോട്ടിന്റെ പേരിൽ യുഡിഎഫ്‌ സർക്കാർ കള്ളക്കേസെടുത്ത്‌ ജയിലിലടച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിതിൻ ഭാസ്കറിന്‌ ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌.


2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ വടകരയിൽ കാഫിർ സ്ക്രീൻഷോട്ട്‌ വ്യാപകമായി പ്രചരിച്ചത്‌. ഇക്കാര്യത്തിൽ പൊലീസ്‌ വിശദമായി അന്വേഷണം നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല.

മുസ്ലിംലീഗ്‌ പ്രവർത്തകനായിരുന്ന ഇസ്‌മായിലായിരുന്നു കേസിൽ പ്രതി.


രണ്ട്‌ വർഷത്തോളം അന്വേഷിച്ച കേസിൽ ആ ഘട്ടത്തിലൊന്നും ജിതിനടക്കമുള്ളവർ പ്രതിയായിരുന്നില്ല. യുഡിഎഫ്‌ സർക്കാർ വന്നതോടെ പാറയ്ക്കൽ അബ്ദുള്ള എംഎൽഎ നൽകിയ പരാതിയിൽ രാഷ്ട്രീയപ്രേരിതമായാണ്‌ ജിതിനെ പ്രതിയാക്കി അറസ്റ്റ്‌ ചെയ്തത്‌. ഇത്‌ രാഷ്ട്രീയപ്രേരിതമാണെന്ന്‌ ജിതിനായി ഹാജരായ അഡ്വ. രാംദാസ്‌ വാദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home