ad
Deshabhimani

print edition കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ അറസ്‌റ്റ്‌

Kafir.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 12:00 AM | 1 min read

വടകര: യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ പുനരന്വേഷണം ആരംഭിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ അറസ്‌റ്റ്‌ ചെയ്‌തു.


തിരുവള്ളൂർ തുരുത്തി സ്വദേശി പുത്തൻപുരയിൽ ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷക സംഘത്തലവൻ സിവൈഎസ്‌പി ടി മനോഹരനാണ് അറസ്‌റ്റ് ചെയ്തത്.


കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ കൂടുതൽ തെളിവ്‌ ശേഖരിക്കുന്നതിന്റെ ഭാഗമാണ് അറസ്‌റ്റെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ടി ഫറാഷ് മാധ്യമങ്ങളോട് പറഞ്ഞു. ജിതിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും.


നിർമിച്ച സ്ക്രീൻഷോട്ട് ജിതിൻ ഭാസ്കർ പങ്കുവച്ചെങ്കിലും ഉറവിടം അന്വേഷകസംഘം കണ്ടെത്തിയിട്ടില്ല.


യുഡിഎഫ്‌ അധികാരത്തിലെത്തിയ ഉടൻ മുസ്ലിംലീഗ്‌ സമ്മർദത്തിലാണ്‌ പ്രത്യേകാന്വേഷകസംഘം രൂപീകരിച്ചതും തുടർന്നുള്ള രാഷ്‌ട്രീയപ്രേരിത അറസ്‌റ്റും.


ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്ക് എതിരായാണ്‌ കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചത്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home