ad
Deshabhimani

ആരോഗ്യവകുപ്പിലെ അനധികൃത 
നിയമനത്തിൽ പ്രതിഷേധം

Department of Health

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 01:09 AM | 1 min read

കൊച്ചി

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ലെയ്സൺ ഓഫീസർമാർ എന്ന പേരിലെ അനധികൃത നിയമനങ്ങളിലും ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റി തരംതാഴ്ത്തിയതിലും എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നിവ ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.


ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു എന്നിവർ സംസാരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിനുമുന്നിൽ നടന്ന പ്രതിഷേധയോഗത്തില്‍ കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ രാജേഷ്, എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ ആർ ദിനേശ് കുമാർ, ഏരിയ സെക്രട്ടറി കെ യു ബോബിറ്റ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home