print edition സമരക്കരുത്തായി കടത്തനാടിന്റെ പോരാളി

കഴിഞ്ഞ ദിവസം സമരത്തിനിടെ ജൂലിയ മോഹൻദാസിനെ കേന്ദ്രസേന വലിച്ചിഴയ്ക്കുന്നു
സി രാഗേഷ്
Published on Oct 13, 2026, 12:29 AM | 1 min read
നാദാപുരം: ഡൽഹിയിലെ സമരവീഥികളിൽ കരുത്തറിയിച്ച് നാദാപുരത്ത് നിന്നൊരു പെൺപോരാളി. കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും മർദനത്തെ അതിജീവിച്ച് നീതിക്കായുള്ള പോരാട്ടത്തിൽ സജീവമാണ് കല്ലാച്ചി സ്വദേശി ജൂലിയ മോഹൻദാസ്.
ജാമിയ മില്ലിയ ക്യാമ്പസിൽ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ജൂലിയ കഴിഞ്ഞ ആറുവർഷമായി രാജ്യതലസ്ഥാനത്തെ സമരവീഥികളിൽ സജീവ സാന്നിധ്യമാണ്.
നിരവധിതവണ പൊലീസിന്റെ മർദനത്തിനിരയായി. ഞായറാഴ്ച രാത്രി എസ്എഫ്ഐ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നടത്തിയ മിന്നൽ സമരത്തിൽ മുൻനിര പോരാളിയായിരുന്നു ജൂലിയ. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം അംഗവുമാണ്. ഹിന്ദു കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായും ഡൽഹി ഏരിയ ഉപഭാരവാഹിയായും പ്രവർത്തിച്ചു.









0 comments