ad
Deshabhimani

കടത്തനാട്‌ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി ക്രമക്കേട്: കോൺ​ഗ്രസ് നേതാവ് സുധീർ കുമാർ അറസ്റ്റിൽ

Kadathanad Labour Society fraud
വെബ് ഡെസ്ക്

Published on Jul 04, 2026, 04:53 PM | 1 min read

കോഴിക്കോട്: വടകര കടത്തനാട്‌ ലേബർ കോൺട്രാക്ട്‌ കോ ഓപറേറ്റീവ്‌ സൊസൈറ്റിയിലെ ക്രമക്കേടിൽ മുൻ പ്രസിഡന്റും കോൺ​ഗ്രസ് നേതാവുമായ സുധീർ കുമാർ അറസ്റ്റിൽ. നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിൽ മനംനൊന്ത്‌ തിരുവള്ളൂർ ചിരിയ കണ്ടോത്ത് ഇബ്രാഹിം കുട്ടി ഹാജി സുധീകർ കുമാറിന്റെ വീട്ടിലെത്തി ജീവനൊടുക്കിയിരുന്നു.


ഒരുമാസം മുമ്പാണ് മുൻ ഡിസിസി സെക്രട്ടറിയും സൊസൈറ്റി ഭാരവാഹിയുമായ സുധീർ കുമാറിന്റെ പഴങ്കാവിലെ വീടിന് മുന്നിൽ വെച്ച് ഇബ്രാഹിം കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ലക്ഷങ്ങളുടെ നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ഇബ്രാഹിംകുട്ടി ഹാജിയുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ സൊസൈറ്റിയിൽ നിക്ഷേപമുണ്ട്‌. സുധീർകുമാറിനെ കണ്ട്‌ പലതവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിൽ മനംനൊന്താണ് ഇബ്രാഹിം കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പരാതി നൽകിയിരുന്നു.


കഴിഞ്ഞ ദിവസം ബാങ്കിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വടകര പൊലീസ് സുധീർ കുമാറിനെ അറസ്റ്റ് ചെയ്തത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home