print edition ചെറിയ അളവായാലും രക്ഷപ്പെടില്ല; മയക്കുമരുന്ന് കേസിൽ കാപ്പ ചു മത്താം: ഹൈക്കോടതി

കൊച്ചി
; ചെറിയ അളവിൽ മയക്കുമരുന്ന് കെെവശം വയ്‌ക്കുന്നവരെയും കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാമെന്ന് ഹെെക്കോടതിയുടെ വിശാല ബെഞ്ച്. ഇത്തരക്കാരെ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കുറ്റവാളിയായോ പരിഗണിച്ച് കാപ്പ തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുൻ ഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീൻ, ജസ്റ്റിസ് എം ബി സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
കാപ്പ നിയമപ്രകാരം പരമാവധി ഒരു വർഷംവരെയാണ് തടവ്. ഇത് കുറഞ്ഞ ശിക്ഷയാണെന്നും കോടതി പറഞ്ഞു.
വാണിജ്യ ലക്ഷ്യത്തോടെ മയക്കുമരുന്ന് കെെകാര്യം ചെയ്യുന്ന കേസിലെ പ്രതികളെ മയക്കുമരുന്ന് കുറ്റവാളി ആയാണ് കണക്കാക്കുക ചെറിയ അളവിൽ മയക്കുമരുന്ന് കെെവശം വയ്‌ക്കുന്നവരെയും കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാമെന്ന് ഹെെക്കോടതിയുടെ വിശാല ബെഞ്ച്. എന്നാണ് 2024 ൽ സുഹാന കേസിൽ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
എന്നാൽ, മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്ന് വിശാല ബെഞ്ച് വ്യക്തമാക്കി. അതിന് അടിമയായവരെയും നേരന്പോക്കിന് ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ല. മയക്കുമരുന്ന് ശൃംഖലയെ തകർക്കാനുള്ള ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹത്തിനാവശ്യം.
ചെറിയ അളവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിലെ ഉദാരസമീപനം ലഹരി നിർമാർജനം ഒരിക്കലും സാധ്യമാക്കില്ല. അതേസമയം ആദ്യമായി പിടിയിലാകുന്നവരെ മതിയായ ചികിത്സ ഉറപ്പാക്കി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.









0 comments