'ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ'; ആര്യാടൻ ഷൗക്കത്തിനോട് അബ്ദുൾ ഖാദർ

kv abdul khadar question aryadan shoukath
വെബ് ഡെസ്ക്

Published on Jun 08, 2025, 05:43 PM | 1 min read

തൃശൂർ: നിലമ്പൂർ വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർഥി പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന യുഡിഎഫിനോട് ചോദ്യവുമായി സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ. യുഡിഎഫ് സ്ഥാനാർഥിയുടെ പിതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മ​ദ് വൈദ്യുതിമന്ത്രിയായിരിക്കെ സംഭവിച്ച അപകടമരണം ഓർമിപ്പിച്ചാണ് അബ്ദുൾഖാദറിന്റെ പ്രതികരണം.


വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനെ എൽഡിഎഫ് സർക്കാർ സ്പോൺസർ ചെയ്ത ദുരന്തം എന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. 2011ൽ ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രി ആയിരിക്കെ ചാവക്കാട് പാലയുരിൽ അച്ഛനും മകനും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി മരണപ്പെട്ടിരുന്നു. ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? അന്ന് എൽഡിഎഫ് രാഷ്ട്രീയനാടകം നടത്തുകയോ മന്ത്രിയുടെ പാർടി നേതാക്കളുടെ കാർതടയുകയോ ചെയ്തിട്ടില്ല. ഇപ്പോൾ നടക്കുന്ന പൊറാട്ട് നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയും- അബ്ദുൾ ഖാദർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


കെ വി അബ്ദുൾ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


ആര്യാടൻ ഷൗക്കത്ത് മറുപടി

നൽകണം.. ഈ മരണത്തിന്

അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ?

അങ്ങയുടെ ഇന്നത്തെ പ്രസ്താവന

കണ്ടതു കൊണ്ട് മാത്രമാണ്

ഈ ചോദ്യം ഇവിടെ ഉന്നയിക്കേണ്ടി

വന്നത്.

നിലമ്പൂരിൽ ഒരാൾ ഷോക്കേറ്റ്

മരിച്ചതിനെ കുറിച്ച് താങ്കൾ

പറഞ്ഞത് ഇത് എൽ ഡി എഫ്

സർക്കാർ സ്പോൺസർ ചെയ്ത

ദുരന്തം എന്നാണ്.

കോൺഗ്രസിന്റെ മറ്റു ചില നേതാക്കളും

ആ സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച്

മുതലെടുപ്പ് നടത്തുന്നത് കണ്ടു.

2011 ആഗസ്റ്റ് 1 ന് അങ്ങയുടെ

പിതാവ് സാക്ഷാൽ ആര്യാടൻ

മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ

ആണ് ഈ അഛനും മകനും

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ

ചവിട്ടി മരിച്ചത്.

ചാവക്കാട്ടിനടുത്ത് തെക്കൻ

പാലയുരിൽ കരുവള്ളി വീട്ടിൽ

സുധീഷും മകൻ വാസുദേവും

ആണ് ദുരന്തത്തിന് ഇരയായത്.

മകനെ സ്ക്കൂളിൽ കൊണ്ട് പോയപ്പോഴായിരുന്നു മരണം

സംഭവിച്ചത്.

അന്ന് ഞങ്ങളാരും മന്ത്രിയുടെ

പാർട്ടി നേതാക്കളുടെ കാർ

തടഞ്ഞില്ല. രാഷ്ട്രീയ നാടകം

നടത്തിയില്ല.

പക്ഷെ നിങ്ങൾ ഇപ്പോൾ

ചെയ്യുന്നതോ?

ജനം തിരിച്ചറിയും

പൊറാട്ട് നാടകങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

Home