print edition എസ്‌എഫ്‌ഐക്കാരെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌ത് കെ സുധാകരൻ

തൃശൂർ : എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തൃശൂരിലെ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ വീഡിയോ കോളിൽ വിളിച്ച് ആക്രമണത്തിന് നിർദേശം നല്‍കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘എല്ലാത്തിന്റേയും കാല് അടിച്ചുപൊട്ടിക്കണം, കൊടുത്തില്ലെങ്കിൽ പിന്നെ വർത്തമാനമില്ല. എല്ലാത്തിനും കൊടുക്കണം’ എന്ന് സുധാകരൻ ആഹ്വാനം ചെയ്യുന്നത് വീഡിയോയിലുണ്ട്. ഇതിന് മറുപടിയായി അടിക്കുമെന്ന് പ്രവർത്തകർ പറയുന്നുമുണ്ട്. അതിനിടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്‌ച തൃശൂരിലെത്തിയ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









0 comments