ad
Deshabhimani

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ: ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ല: കെ രാധാകൃഷ്ണൻ

K Radhakrishnan.jpg
വെബ് ഡെസ്ക്

Published on May 27, 2026, 12:10 PM | 1 min read

തൃശൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തിയ റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി. കേന്ദ്ര അധികാരം കൈയാളുന്ന സംഘപരിവാർ, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ചട്ടുകമാക്കുകയാണ്.


രാജ്യത്ത് വർഗീയതയ്ക്കും കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് പാർടിയാണ് സിപിഐ എം. നിയമപരമായ അന്വേഷണങ്ങളെയല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം വേട്ടയാടലുകളെയാണ് എതിർക്കുന്നത്. റെയ്ഡിന് പിന്നിൽ കോൺഗ്രസിന് ഉള്ള പങ്കും സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം പോഷക സംഘടനകളെപ്പോലെ ഉപയോഗിച്ച് ജനകീയ അടിത്തറയുള്ള പ്രസ്ഥാനത്തെ തകർക്കാൻ നോക്കേണ്ട. ജനവിശ്വാസമാണ് ഈ പാർടിയുടെ കരുത്ത്. ആ കരുത്തിനെ ഇല്ലാതാക്കാൻ ഒരു കേന്ദ്ര ഏജൻസിക്കും കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ, രാഷ്ട്രീയ പ്രതികാര നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം പ്രതിരോധമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home