ad
Deshabhimani

ജിഎസ്ടി പരിഷ്കാരത്തിൽ ആശങ്ക നിലനിൽക്കുന്നു; ​ഗുണം സാധാരണക്കാർക്ക് ലഭിക്കണം: കെ എൻ ബാല​ഗോപാൽ

K N Balagopal

കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്ക്

Published on Sep 22, 2025, 04:54 PM | 1 min read

കൊല്ലം: ജിഎസ്ടി പരിഷ്കാരത്തിൽ ജനങ്ങൾക്ക് ​ഗുണം കിട്ടുമോ എന്നതിൽ ആശങ്കയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. വില കുറയ്ക്കുമ്പോൾ ആദ്യം കമ്പനികൾ അതിന്റെ ​ഗുണം എടുക്കും. സാധനങ്ങളുടെ വില ആദ്യം കുറച്ച് കാണിച്ചിട്ട്, പിന്നീട് മോഡൽ മാറ്റും. ഇതാണ് നേരത്തെ അനുഭവിച്ചിട്ടുള്ളത്. പുതിയ പരിഷ്കാരത്തെ തുടർന്നുള്ള വിലക്കുറവ് സാധാരണക്കാർക്ക് ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.


രാജ്യത്താകെ രണ്ട്ലക്ഷം കോടിയുടെ കുറവ് വരുമെന്നാണ് കണക്ക്. സംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തികകുറവ് വരും. സംസ്ഥാനങ്ങളുടെ ആകെ പ്രവർത്തന ഫണ്ടിന്റെ 40 ശതമാനം വരുന്നത് ജിഎസ്ടിയിൽ നിന്നാണ്. കേരളത്തിന് 8000 മുതൽ 10,000 കോടി വരെ ഒരുവർഷം കുറവ് വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഒന്നും ചെയ്തിട്ടില്ല. ഒരു പഠനവും നടത്താതെയാണ് ഈ പരിഷ്കാരം നടപ്പാക്കിയത്. നോട്ട് നിരോധനം പോലെ പെട്ടെന്ന് പ്രഖ്യാപിച്ചതിന്റെ ഭാ​ഗമായുണ്ടാകുന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home