ad
Deshabhimani

print edition ആക്രമണം ആസൂത്രിതശ്രമങ്ങളുടെ തുടർച്ച: മന്ത്രി ബാലഗോപാൽ

K N Balagopal
വെബ് ഡെസ്ക്

Published on Feb 26, 2026, 02:20 AM | 1 min read


കൊല്ലം

മന്ത്രി വീണാ ജോർജിന്‌ നേരെയുണ്ടായ ആക്രമണം കോൺഗ്രസ്‌ നടത്തുന്ന ആസൂത്രിതശ്രമങ്ങളുടെ തുടർച്ചയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ശാരീരിക ആക്രമണങ്ങളെ ഗുണ്ടായിസമെന്നാണ്‌ പറയേണ്ടത്‌. മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചുകയറി റീത്ത്‌ വച്ചു. രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ആക്രമിക്കാൻ ആളുകളെ പറഞ്ഞുവിടുന്നത്‌ വി ഡി സതീശന്റെ നേതൃത്വത്തിലാണ്‌.

കോൺഗ്രസ്‌ നേതാക്കളെ ജനങ്ങൾ ഒറ്റപ്പെടുത്തുന്നുവെന്ന വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അവർ അക്രമങ്ങളിലേക്കു തിരിയുന്നത്‌. നിയമസഭയിൽ ഇരിക്കാൻപോലും തയ്യാറാകാതെ പ്രതിപക്ഷം വഴിനീളെ നടന്ന്‌ ആക്രമണം നടത്തുന്നു. രാഷ്ട്രീയ ഉത്തരവാദിത്വമുണ്ടെങ്കിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇ‍ൗ വിഷയത്തിൽ മറുപടി പറയണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home