എംഎൽഎ സ്ഥാനത്ത് കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കണം: കെ മുരളീധരൻ

K Muraleedharan

കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Aug 25, 2025, 02:04 PM | 1 min read

തിരുവനന്തപുരം: ​ഗുരുതര പരാതികൾ ഉയർന്നുവരുമ്പോൾ എംഎൽഎ സ്ഥാനത്ത് കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഇനി ഞങ്ങളോടൊപ്പം കൂടണ്ട എന്ന് കോൺ​ഗ്രസ് പറഞ്ഞ സാഹചര്യത്തിൽ സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിനുണ്ട്. അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.


രാഹുലിനെതിരെ ഉയരുന്ന പരാതികൾ സമൂഹത്തിൽ വളരെ ​ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്. കോൺ​ഗ്രസിന്റെ പ്രാഥമികാം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി അവസാനത്തേതാണെന്ന് കരുതേണ്ട. കൂടുതൽ പ്രതികരണങ്ങളും പരാതികളും വരുന്നതിനനുസരിച്ച് തുടർ നടപടി ഉണ്ടാകും. പാർടിക്ക് രാഹുൽ വിശദീകരണം നൽകണമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home