print edition മുണ്ടക്കൈ ഫണ്ട് ; കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എന്ന് നിർമിക്കുമെന്നതിൽ കൃത്യമായ മറുപടിയില്ലാതെ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. എത്ര ഫണ്ട് പിരിച്ചുവെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ അദ്ദേഹം പറഞ്ഞു.
സർക്കാർ സ്ഥലം നൽകാത്തതിനാലാണ് വീട് വയ്‌ക്കാത്തത് എന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു. സർക്കാർ ഭൂമി അനുവദിച്ചാലേ വീട് നിർമിക്കൂ എന്ന് -ഫണ്ട് പിരിക്കുംമുമ്പ് പറഞ്ഞില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. വയനാട്ടിൽ ഭൂമി കിട്ടാനില്ലെന്നും അതാണ് ഏറ്റെടുക്കൽ വൈകുന്നതെന്നും മുരളീധരൻ പറഞ്ഞു.
സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയോട് സഹകരിക്കാത്തതിനെക്കുറിച്ച്, അതിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നായിരുന്നു പ്രതികരണം. കോൺഗ്രസിലുണ്ടായിരുന്ന പലരും തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപി സ്ഥാനാർഥിമാരാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘സ്വന്തം വീട്ടിൽനിന്നുതന്നെ പോകുന്നു’ എന്നായിരുന്നു പത്മജ വേണുഗോപാലിനെ പരമാർശിച്ചുള്ള മറുപടി. ശശി തരൂരിന്റെ അടുത്തകാലത്തെ പ്രവൃത്തികളാേട് യോജിപ്പില്ലെന്നും എന്നാൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും മുരളീധരൻ പറഞ്ഞു.









0 comments