വിഡി സതീശന്റെ സ്വകാര്യ വിമാനയാത്രയിൽ അന്വേഷണം വേണം; ലോകായുക്തയിലും പരാതി

തിരുവനന്തപുരം: വിഡി സതീശന്റെ സ്വകാര്യ ചാർട്ടേർഡ് വിമാനയാത്രയിൽ അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി. അഭിഭാഷകനായ കെ എം ഷാജഹാനാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. സർക്കാർ വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്ടറിന്റെ കരാർ നീട്ടാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.
ഈ കാലയളവിലാണ് അതിനൊരു തീരുമാനം പോലുമെടുക്കാതെ സ്വകാര്യ വിമാനത്തിലുള്ള മുഖ്യമന്ത്രിയുടെ യാത്ര. ചിപ്‌സൺ ഏവിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മുഖ്യമന്ത്രിയുടെ യാത്രയുടെ ചിലവ് വഹിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിന് ഇതിന്റെ ഈ വിവരം അറിയാമായിരുന്നോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.
ഇത് പരിശോധിക്കാനായി സർക്കാർ ഫയലുകളും വിമാനം ഉപയോഗിച്ചതിന്റെ ചിലവും ഇൻവോയിസും പരിശോധിക്കണമെന്നും പരാതിയിലുണ്ട്. ചാർട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരം.
ഈ സ്‌പോൺസറെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും ഓഫീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. ഇത് എന്തുകൊണ്ടാണെന്നും പരിശോധിക്കണം. സ്പോൺസർ ആരാണെന്ന ചോദ്യത്തിന് മലയാളിയായ വ്യവസായിയാണ് എന്നും അതാരാണെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.









0 comments