print edition കിഫ്‌ബി സിഇഒ സ്ഥാനത്തുനിന്ന് കെ എം എബ്രഹാം പടിയിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്ത് വലിയ കുതിപ്പുണ്ടാക്കിയ കിഫ്‌ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് ഡോ. കെ എം എബ്രഹാം രാജിവച്ചു. പുതിയ സർക്കാർ വരുന്നതിന് മുന്നോടിയായാണിത്. ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറി. അഡീഷണൽ സിഇഒ ഷീല ആന്റണിക്ക് പകരം ചുമതല നൽകി.
കേരളത്തിന്റെ വൻകിട പദ്ധതികളായ വിഴിഞ്ഞം, ദേശീയപാത വികസനസ്ഥലമേറ്റെടുപ്പ്, ആശുപത്രികളുടെയും സ്‌കൂളുകളുടെയും അടിസ്ഥാനസൗകര്യ വികസനം, റോഡുകൾ, പാലങ്ങൾ, വയനാട് തുരങ്കപാത എന്നിവയ്‌ക്ക് കിഫ്‌ബിയാണ് സഹായം നൽകുന്നത്. കിഫ്‌ബിയെ കേരളത്തിന്റെ വികസന ധനസ്രോതസ്സാക്കി മാറ്റാൻ എൽഡിഎഫ് സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചത് മുൻ ചീ-ഫ് സെക്രട്ടറി കെ എം എബ്രഹാമിനെയാണ്. കിഫ്‌ബിയുടെ കരുത്തിൽ ഒരു ലക്ഷം കോടിയോളം രൂപയുടെ 1,237 പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിൽ 41,000 കോടിയിലേറെ രൂപ നിർമാണത്തിന് വിനിയോഗിച്ചുകഴിഞ്ഞു.










0 comments