വൈഷ്ണോദേവി കൊള്ള: ജുഡീഷ്യൽ അന്വേഷണം വേണം

ന്യൂഡൽഹി
: ജമ്മുകശ്‌മീരിലെ കട്‌റയിലെ വൈഷ്ണോദേവി കൊള്ള:
ജുഡീഷ്യൽ അന്വേഷണം വേണംവൈഷ്ണോദേവീ ക്ഷേത്രത്തിലെ 550 കോടിയുടെ വെള്ളി കൊള്ളയടിക്കപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. എഫ്‌ഐആർ ഇടണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐജിക്ക് പരാതി നൽകിയിട്ടും ജമ്മു കശ്മീർ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ക്രൈം ബ്രാഞ്ചിന്റെ ഇൗ നടപടിയിലും ചോദ്യങ്ങളുയരുന്നുണ്ട്.
കേസിൽ സിബിഐ അന്വേഷണമോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് കോണ്‍ഗ്രസും ശിവസേനയും (യുബിടി) ആവശ്യപ്പെട്ടു. വിവാദങ്ങൾക്കിടെ ജമ്മു കശ്‌മീർ ലെഫ്. ഗവർണറും ക്ഷേത്ര ബോർഡ് ചെയർമാനുമായ മനോജ് സിൻഹ ക്ഷേത്രത്തിൽ ദർശനം നടത്തി.











0 comments