കഞ്ചാവുമായി സിനിമാ പ്രവർത്തകനും
കൊച്ചിയിൽ പരക്കെ ലഹരി പരിശോധന: 300 പേർ പിടിയിൽ

കൊച്ചി നഗരത്തിനകത്ത് അർധരാത്രിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയില്‍ ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേർ പിടിയിലായി. ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച പുലർച്ചെ മൂന്നുമണിവരെയായിരുന്നു പരിശോധന.
കഞ്ചാവും എം ഡി എം എയും ഹാഷിഷ് ഓയിലുമടക്കം പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൊച്ചി സിറ്റി പരിധിയിൽ ഇതിന്റെ ഭാഗമായി 77 എന്‍ ഡി പി എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണ് 193 കേസുകൾ. പൊതുസ്ഥലത്തു മദ്യപിച്ചതിന് 26 കേസുകളും ഉൾപ്പെടും.
ഇതിനിടെ തൊടുപുഴയിൽ സിനിമാ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥ് കഞ്ചാവുമായി പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് ഇത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.








0 comments