ad
Deshabhimani

'സാധാരണ നഴ്സസ് ദിനാഘോഷം ഉദ്‌ഘാടനം ചെയ്യേണ്ടത് ആരോഗ്യമന്ത്രിയാണ്'; യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണത്തെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി

john brittas mp
വെബ് ഡെസ്ക്

Published on May 12, 2026, 08:20 PM | 1 min read

കണ്ണൂർ: നേഴ്‌സസ് ദിനാഘോഷ ചടങ്ങിൽ യുഡിഎഫിന്റെ മുൻകൂട്ടിയുള്ള മന്ത്രിസഭാ പ്രഖ്യാപനത്തെ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. സാധാരണയായി നേഴ്‌സസ് ദിനം ഉദ്ഘാടനം ചെയ്യേണ്ടത് ആരോഗ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ആണ്.


എന്നാൽ വരാനിരിക്കുന്ന കാലത്ത് ഒരു യുഡിഎഫ് മന്ത്രിസഭ ഉണ്ടാകില്ലെന്ന ദീർഘവീക്ഷണം ഉള്ളതുകൊണ്ടാണ് സംഘാടകർ തന്നെ ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.


ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ അവസ്ഥകളിൽ ഒരാളുടെ മനസ്സിനെ ശാന്തമാക്കാൻ നേഴ്‌സുമാർക്ക് കഴിയുന്നു. നേഴ്‌സ് എന്നത് കേവലം ഒരു ജോലിയല്ല, അതൊരു വലിയ ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഉത്തരേന്ത്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രികളിൽ ചെല്ലുമ്പോൾ വലിയ ആശ്വാസം നൽകിയിരുന്നത് മലയാളി നേഴ്‌സുമാരുടെ സാന്നിധ്യമായിരുന്നു. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും മലയാളികളുടെ അംബാസഡർമാരായി മാറുന്നത് നമ്മുടെ നേഴ്‌സുമാരാണ്.


ഒരു മനുഷ്യന്റെ ആദ്യ ശ്വാസവും അവസാന ശ്വാസവും ഏറ്റുവാങ്ങുന്നത് നേഴ്‌സുമാരുടെ കരങ്ങളിലാണ്. അതുകൊണ്ടാണ് ലോകം ഇതിനെ ദൈവീകമായ ജോലിയായി കാണുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.


വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളി നേഴ്‌സുമാർ നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം പ്രശംസിച്ചു. നഴ്സുമാരുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home