വയനാട് ദുരന്തബാധിതരെ കേന്ദ്രം അവഗണിച്ചു : ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി : നോക്കുകൂലിയെക്കുറിച്ച് സഭയിൽ വാചാലയായ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെ ദുരന്തബാധിതർക്കായി ബജറ്റിൽ ചെറുപ്രഖ്യാപനംപോലും നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. ദുരന്തമുണ്ടായി എട്ടുമാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ ആശ്വാസത്തിനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് ഇരകളുമായി സംവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രസഹായം ലഭ്യമാക്കിയിട്ടില്ല. ദുരന്തബാധിത മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ 3000 കോടി വേണ്ടിവരും.
കേരളാ ഹൈക്കോടതിയുടെ രൂക്ഷവിമർശത്തിനുശേഷമാണ് ഗുരുതരസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവായ തുകപോലും കേന്ദ്രം തിരിച്ചുചോദിച്ചു. നീണ്ട കാലതാമസത്തിന് ശേഷം 529 കോടി അനുവദിച്ചെങ്കിലും അതിനും അപ്രായോഗിക ഉപാധി ഏർപ്പെടുത്തി. ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എന്തെങ്കിലും സഹായം അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും- ബ്രിട്ടാസ് പറഞ്ഞു.









0 comments