രാജസ്ഥാനിൽ സ്വകാര്യ ബസിൽ തീപിടിത്തം; 10 പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ തീപിടിത്തം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ജയ്സാൽമർ-ജോധ്പൂർ ഹൈവേയിലാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ജോധ്പൂരിലേക്ക് പോയ ബസിൽ 57 യാത്രക്കാരുണ്ടായിരുന്നു.
വാഹനത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തി. അപ്പോഴേക്കും തീ പടർന്നിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവായി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ജയ്സാൽമറിലെ ജവഹർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ കളക്ടർ പ്രതാപ് സിംഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.











0 comments