ചിത ഒരുക്കി ഉദ്യോഗാർഥി പ്രതിഷേധം; സമരം 36 ദിവസത്തിലേക്ക്

സെക്രട്ടറിയറ്റിനുമുന്നിൽ പ്രതീകാത്മക ചിത ഒരുക്കി ഉദ്യോർഥികൾ പ്രതിഷേധിച്ചപ്പോൾ
തിരുവനന്തപുരം: സമരം 36 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകാത്തതിനെ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. ‘നീതി വേണം, നിയമനം വേണം’ മുദ്രാവാക്യമുയർത്തി തിങ്കൾ സെക്രട്ടറിയറ്റിനുമുന്നിൽ പ്രതീകാത്മക ചിത ഒരുക്കി ഉദ്യോർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്നും അധികാരത്തിൽ വന്നാൽ ആദ്യം തന്നെ തങ്ങളുടെ പ്രശ്നം പരിഹകിക്കുമെന്ന് പറഞ്ഞ സർക്കാർ വഞ്ചിച്ചെന്നും നേതാക്കൾ പറഞ്ഞു.
റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി വളർമതി 12 ദിവസമായി നിരാഹാരത്തിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി മോശമായിട്ടും ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷനേതാവായിരിക്കെ എൽപിഎസ്‌ടി റാങ്ക് ലിസ്റ്റുകാരുടെ ആവശ്യത്തിന് ആദ്യം പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ, അധികാരത്തിൽ വന്നശേഷം മലക്കംമറിയുകയായിരുന്നു.
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനുമുന്നിൽ പുല്ലുതിന്നും നേരത്തെ പ്രതിഷേധിച്ചിരുന്നു.










0 comments