Deshabhimani

കശ്മീരിൽ നിന്നെത്തി; ചെങ്കൊടിയേന്തി നയിക്കാൻ ഷാക്കിർ

shakir kashmir native sfi kerala

ഷാക്കിർ യൂസഫ്

വെബ് ഡെസ്ക്

Published on Oct 04, 2026, 12:10 PM | 1 min read

കോന്നി : കേരളത്തിലെ വിദ്യാർഥികളുടെ അവകാശ സമരപോരാട്ടങ്ങൾ ശുഭ്രപതാകയേന്തി നയിക്കാൻ ഇത്തവണ ജമ്മുകശ്‌മീരുകാരൻ ഷാക്കിറുമുണ്ട്. എംജി സർവകലാശാലയ്‌ക്ക്‌ കീഴിലെ കോന്നി പയ്യനാമൺ താവളപ്പാറ ലീഡ് സെന്റ് തോമസ് കോളേജില്‍ തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ യൂണിയൻ ചെയർമാനാണ്‌ കശ്മീർ സ്വദേശിയായ ഷാക്കിർ യൂസഫ്.


ഒന്നാംവർഷ ബിബിഎ വിദ്യാർഥിയായ ഷാക്കിർ ഉൾപ്പെടെ എസ്എഫ്ഐ പാനലിലെ മുഴുവൻ പേരും ഇവിടെ വിജയിച്ചത്‌ എതിരില്ലാതെ. പാലക്കാട് ആസ്ഥാനമായ ലീഡ് കോളേജുമായി അടുത്തിടെ സഹകരിച്ച്‌ പ്രവർത്തിക്കുന്ന സെന്റ്‌ തോമസ് കോളേജിൽ പ്രത്യേക സഹകരണത്തിന്റെ ഭാഗമായാണ് ജമ്മുവിൽനിന്നുള്ള വിദ്യാർഥികൾ പ്രവേശനം നേടിയത്. കശ്‌മീർ സ്വദേശിയായ ഫൈസൽ മൻസൂറും ഇവിടെ പഠിക്കുന്നുണ്ട്. ഹോസ്‌റ്റലിലാണ് ഇവരുടെ താമസം.


ഇടതുപക്ഷ ആശയങ്ങളോടുള്ള ഇഷ്‌ടമാണ്‌ ബിരുദ പഠനത്തിന്‌ കേരളം തെരഞ്ഞെടുക്കാൻ കാരണമെന്ന്‌ ഷാക്കിർ പറഞ്ഞു. ജമ്മുകശ്‌മീരിലെ കൊങ്കംഡാറ പട്ടാൻ സ്വദേശികളായ മുഹമ്മദ് യൂസഫിന്റെയും രോഹിയുടെയും മകനാണ്‌. പ്രതീക്ഷിച്ചതിലും മനോഹരമാണ് കേരളം. മലയാളം അറിയാത്തത് പ്രശ്നമല്ല.കോളേജ് മലയോര പ്രദേശത്തായതിന്റെ ബുദ്ധിമുട്ടില്ല. രണ്ടുമാസം മുമ്പ് ഇവിടെ എത്തുമ്പോൾ ആശങ്ക ഉണ്ടായിരുന്നെങ്കിലും അതുമാറി. സ്‌നേഹസമ്പന്നരായ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഒപ്പമുണ്ട്‌– കേരളത്തെക്കുറിച്ച് പറയുമ്പോൾ ഷാക്കിർ വാചാലനായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home