താലിയും മാലയും കാണാനില്ലെന്ന് കോൺഗ്രസ് വനിതാ നേതാവ്; പരാതി നൽകി

വീണ എസ് നായര്‍
തിരുവനന്തപുരം: താലിയും മാലയും നഷ്ടപ്പെട്ടെന്ന പരാതിയുമായി കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ് നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്.
26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് വീണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാലയുടെയും താലിയുടെയും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീണ അറിയിച്ചു.
അതേസമയം, മാലയും താലിയും കാണാതായെന്ന് പറയുന്ന 26ന് രാത്രി നെയ്യാറ്റിൻകരയിലെ കോൺഗ്രസ് പരിപാടിയിൽ വീണ പങ്കെടുത്തിരുന്നു. അതിയ്യന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാതൃ സംഗമം പരിപാടിയിൽ സംസാരിക്കുന്നതിന്റെ ലൈവ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.









0 comments