Deshabhimani

മുണ്ടക്കയത്ത് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

jeep accident
വെബ് ഡെസ്ക്

Published on Jun 19, 2025, 05:31 PM | 1 min read

മുണ്ടക്കയം : മുണ്ടക്കയം 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് ബൊലേറോ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. 40 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വ്യാഴം വൈകി 3 മണിക്ക് അപകടം. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ജീപ്പ്. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Home