ഓണം ആശംസിച്ച് മലയാളികളുടെ ജയം രവി
കേരളത്തില്‍ വരുന്നത് എപ്പോഴും സന്തോഷമാണ് , എന്റെ രണ്ടാമത്തെ വീടാണ് കേരളം : ജയം രവി

തിരുവനന്തപുരം
മലയാളത്തിൽ ഓണാശംസ നേർന്ന് മലയാളികളുടെ പ്രിയ തമിഴ്‌നടൻ രവി മോഹൻ (ജയം രവി). സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
‘‘കേരളത്തില്‍ വരുന്നത് എപ്പോഴും സന്തോഷമാണ്. എന്റെ രണ്ടാമത്തെ വീടാണ് കേരളം.. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം തവണയും മുഖ്യമന്ത്രിയായത് രാഷ്ട്രീയക്കാരനേക്കാൾ ഉപരി നല്ല മനുഷ്യനായതുകൊണ്ടാണ്. മുഖ്യമന്ത്രി ആരോഗ്യവാനായിരിക്കട്ടെ’’– രവി മോഹൻ പറഞ്ഞു. താന്‍ ബേസില്‍ ജോസഫിന്റെ വലിയ ആരാധകനാണ്. പുതിയ സിനിമകൾ നമുക്ക് ആവശ്യമാണ്. അദ്ദേഹത്തെപോലുള്ള കലാകാരന്മാർ വരുന്നതാണ് സിനിമയ്‌ക്ക് നല്ലത്. ലോകസിനിമ മലയാളത്തിലേക്ക് തിരിഞ്ഞുനോക്കാൻ കാരണം പുതിയ ആശയങ്ങളാണ്. മലയാളത്തിന്റേത് നാച്ചുറൽ ആക്ടിങ്ങാണെന്നും അത് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.








0 comments