ജവാനും നിലച്ചേക്കും ;കുപ്പിയിലാകാതെ ‘മിന്നൽ മാജിക്’


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 12, 2026, 01:53 AM | 1 min read
തിരുവനന്തപുരം:
ജവാനും നിലച്ചേക്കും ;കുപ്പിയിലാകാതെ ‘മിന്നൽ മാജിക്’മെയ് അവസാനത്തോടെ മദ്യം വിപണിയിലെത്തിക്കാൻ ഒരുക്കം പൂർത്തിയായപ്പോഴാണ് ഭരണമാറ്റമുണ്ടായത്. പുതിയ മന്ത്രി ചുമതലയേറ്റിട്ടും ഇതുവരെ മദ്യം ഉൽപ്പാദിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
എ കെ ആന്റണി സർക്കാർ പൂട്ടിച്ച പൊതുമേഖലാസ്ഥാപനമായ ചിറ്റൂർ ഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിച്ച്, മലബാർ ഡിസ്‌റ്റിലറീസ് ആക്കിയപ്പോൾ തൊഴിൽ സാധ്യതയുൾപ്പെടെ വർധിപ്പിക്കുന്നതിനാണ് വിലക്കുറവിൽ ബ്രാൻഡി നിർമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. നവീകരിച്ച പ്ലാന്റ് ഉദ്‌ഘാടനം ചെയ്‌ത് ട്രയൽറണ്ണും നടത്തിയിരുന്നു.
കുടുംബശ്രീ വഴി പാക്കിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് തൊഴിലാളികളെയും കണ്ടെത്തി. അരലിറ്റർ മദ്യം 400 രൂപയ്‌ക്ക് വിപണിയിലിറക്കാനായിരുന്നു തീരുമാനം.
യുഡിഎഫ് സർക്കാർ നിർമാണം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടതോടെയാണ് പദ്ധതിയുടെ ഭാവി അനിശ്‌ചിതത്വത്തിലായത്.
പുതിയ സർക്കാരിന്റെ മദ്യനയം അനുസരിച്ചേ നിർമാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാർ ഉൽപ്പാദിപ്പിക്കുന്ന മദ്യം എന്ന കാഴ്‌ചപ്പാടിൽനിന്ന് യുഡിഎഫ് പിന്നോട്ടുപോയാൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ റമ്മും നിലയ്‌ക്കാൻ സാധ്യതയുണ്ട്. കർണാടകത്തിൽ ഉൾപ്പെടെ സ്വകാര്യ ഡിസ്‌റ്റിലറികൾക്ക് കേരളത്തിലെ വിപണിയിലേക്ക് കടന്നുകയറാനാകുന്ന മദ്യനയമാണ് മുൻകാലങ്ങളിൽ യുഡിഎഫ് സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.








0 comments