ad
Deshabhimani

ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാകില്ലെന്ന്‌ ജമാഅത്തെ ഇസ്ലാമി

Shaikh Muhammed Karakunnu
വെബ് ഡെസ്ക്

Published on Jan 21, 2026, 01:58 PM | 1 min read

തിരുവനന്തപുരം : മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിച്ചെടുക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ലീഗ്‌ നേതാക്കളും പെടാപാട്‌ പെടുമ്പോൾ തങ്ങൾ ഇസ്ലാമിക്‌ റിപ്പബ്ലികിന്റെ വക്താക്കളെന്ന്‌ വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. ഫേസ്‌ബുക്കിലാണ്‌ അദ്ദേഹം ഇക്കാര്യം തുറന്ന്‌ എഴുതിയത്‌. ഇക്കാര്യം അദ്ദേഹം വേദിയിലും പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്‌.

ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ? എന്ന തലക്കെട്ടിലുള്ള എഫ്‌ ബി കുറിപ്പ്‌ ഇങ്ങനെ:


‘ പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ. അതിൻറെ ആസ്ഥാനം മദീനയായിരുന്നു. ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായത്. അതിന്റെ നായകനെ അന്നാട്ടുകാർ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുൽ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തിൽ താഴെയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലികിനെ വിമർശിക്കുന്നവർ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല’


കഴിഞ്ഞ ദിവസം... നടന്ന ചടങ്ങിലാണ്‌ ഇതേ കാര്യങ്ങൾ കാരക്കുന്ന്‌ പ്രസംഗിച്ചത്‌. 2021ലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. അക്കാലത്ത്‌ അത്‌ വലിയ വിവാദമായിരുന്നു. അതിനിടെയാണ്‌ വി ഡി സതീശൻ അടക്കമുള്ള യുഡിഎഫ്‌ നേതാക്കൾ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്‌ട്ര വാദം ഉപേക്ഷിച്ചു എന്ന്‌ വ്യാഖ്യാനിക്കുന്നത്‌. അവർക്കുള്ള മറുപടിയാണ്‌ മുൻ അസിസ്‌റ്റന്റ്‌ അമീറും ഇസ്ലാമിക്‌ പബ്ലിക്‌ ഹ‍ൗസ്‌, പ്രബോധനം വാരിക എന്നിവയുടെ പത്രാധിപരും ചുമതലക്കാരണുമായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്റെ എഫ്‌ ബി പോസ്‌റ്റ്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home