ad
Deshabhimani

ആഭ്യന്തരവകുപ്പിന്റെ ഉത്തരവിന്റെ ബലത്തിൽ സു​ഗതന് അവധി; യുഡിഎഫ് വിമതനും ബിജെപിയെ പിന്തുണച്ചു

V V Rajesh R Sugathan

വി വി രാജേഷ് , ആർ സു​ഗതന്‍

വെബ് ഡെസ്ക്

Published on Jul 31, 2026, 03:34 PM | 2 min read

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം ന​ഗരസഭയിലെ ബിജെപി കൗൺസിലർ ആർ സു​ഗതന് യുഡിഎഫ് സർക്കാരിന്റെ ഉത്തരവിന്റെ ബലത്തിൽ അവധി നൽകി ഭരണസമിതി. പൗണ്ട്കടവ് വാർഡ് കൗൺസിലറായ യുഡിഎഫ് വിമതൻ സുധീഷ് കുമാറും സു​ഗതന്റെ അവധി അപേക്ഷയെ പിന്തുണച്ചു. സർക്കാർ ഉത്തരവിന്റെയും 51 അം​ഗങ്ങളുടെ പിന്തുണയിലും ആറ് മാസത്തേക്ക് അവധി അനുവ​ദിക്കുന്നുവെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. എൽഡിഎഫ് അം​ഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ മറ്റ് കാര്യങ്ങൾ ചർച്ചചെയ്യാതെ കൗൺസിൽ യോ​ഗം പിരിഞ്ഞുഎന്ന് പ്രഖ്യാപിച്ച് മേയർ ഇറങ്ങിപ്പോയി.


സു​ഗതന്റെ അവധി അപേക്ഷ മേയർ വി വി രാജേഷ് അവതരിപ്പിച്ചപ്പോൾ മുൻസിപ്പാലിറ്റി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് അവധി അനുവദിക്കുന്നതെന്ന് എൽഡിഎഫ് കൗൺസിലർമാരും യുഡിഎഫ് നേതാവ് ശബരീനാഥനും ചോദിച്ചു. ഇതിന് മറുപടിയായാണ് മേയർ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് വായിച്ചത്. വാഴോട്ടുകോണം കൗൺസിലറായ സു​ഗതൻ സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷയിലാണ് ഈ വർഷം ജൂൺ ആറിന് സംസ്ഥാന ആഭ്യന്തരവകുപ്പ് സർക്കുലർ പുറത്തിറക്കിയത്. കൗൺസിൽ യോ​ഗത്തിൽ ഭൂരിപക്ഷ തീരുമാനമുണ്ടായാൽ അവധിയെടുക്കാം എന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ സർക്കുലർ.


കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ എൽഡിഎഫ് അം​ഗങ്ങൾ മേയറുടെ ചേംബറിനടുത്തെത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.


ചട്ടവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കത്തിലൂടെയാണ് സു​ഗതനെ മേയർ സംരക്ഷിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ദീപക് അറിയിച്ചു.


നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായി കരുതൽ തടങ്കലിൽ കഴിയുന്ന ആർ സുഗതൻ വെള്ളിയാഴ്‌ചത്തെ ക‍ൗൺസിലിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകേണ്ടതായിരുന്നു. ഇത്‌ മറികടക്കാനാണ് വഴിവിട്ട് അവധി അപേക്ഷയുമായി ബിജെപി നീക്കംനടത്തിയത്.

നിയമപരമായി ക‍ൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്ത അംഗങ്ങൾക്ക്‌ അവധി അനുവദിക്കാൻ മുനിസിപ്പൽ ആക്ടിൽ വ്യവസ്ഥകളുണ്ട്‌. എന്നാൽ, ക്രിമിനൽ കേസില്‍ തടവിലാക്കപ്പെടുന്നയാള്‍ക്ക് അവധി നൽകുന്നതിന്‌ പ്രത്യേക നിഷ്‌കർഷകളില്ല.


സുഗതന്‌ മേയർ അവധിയനുവദിച്ചതോടെ തുടർന്നുള്ള നിയമപോരാട്ടങ്ങൾ കേരള ചരിത്രത്തിലെ ആദ്യ സംഭവമാകും. 1994ലാണ്‌ കേരള മുനിസിപ്പാലിറ്റി ആക്ട്‌ നിലവിൽവന്നത്‌. കാപ്പനിയമം നിലവിൽവന്നത്‌ 2007ലും. അതുകൊണ്ട് ‘കാപ്പ കേസിൽപ്പെടുന്ന ജനപ്രതിനിധിക്ക്‌ എന്ത്‌ അവകാശങ്ങളാണുള്ളത്‌’ എന്ന്‌ ആക്ടിൽ പറയുന്നില്ല. മുനിസിപ്പൽ ആക്ടിനെ ക‍ൂട്ടുപിടിച്ച്‌ സുഗതനെ സംരക്ഷിക്കാൻ ആകില്ല എന്നുറപ്പായതോടെയാണ് യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ബിജെപിക്ക് ബലമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home