വിട നൽകി, ഉള്ളുലഞ്ഞ്

ഐവിൻ ജിജോയുടെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് റീത്ത് സമർപ്പിക്കുന്നു
വർഗീസ് പുതുശേരി
Published on May 17, 2025, 12:55 AM | 1 min read
അങ്കമാലി
അമ്മ റോസ് മേരിയും സഹോദരി അലീനയും ഐവിന് അന്ത്യചുംബനം നൽകുമ്പോൾ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. മകന്റെ മൃതദേഹം കാണാനാകാതെ അച്ഛൻ ജിജോ തളർന്നിരുന്നു. തുറവൂരുകാരുടെ പ്രിയപ്പെട്ടവനായ ഐവിന് നിറകണ്ണോടെയാണ് നാട് വിട നൽകിയത്. ഐവിനെ അവസാനമായി കാണാൻ വ്യാഴാഴ്‌ചമുതൽ ആയിരങ്ങളാണ് തുറവൂർ ആരിശേരിൽവീട്ടിലേക്ക് എത്തിയത്. ആദരാഞ്‌ജലി അർപ്പിക്കാൻ നിരവധിപേർ എത്തിയതോടെ നേരത്തേ നിശ്ചയിച്ചതിൽനിന്ന് വൈകി വെള്ളി പകൽ 3.15ഓടെയാണ് മൃതദേഹം സംസ്‌കാരത്തിനായി തുറവൂർ സെന്റ് അഗസ്‌റ്റിൻസ് പള്ളിയിലേക്ക് കൊണ്ടുപോയത്.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്‌ജിത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, ഏരിയ സെക്രട്ടറി കെ പി റെജീഷ്, റോജി എം ജോൺ എംഎൽഎ, അഡ്വ. ജോസ് തെറ്റയിൽ, ബിഷപ് മാർ തോമസ് ചക്യേത്ത്, അങ്കമാലി നഗരസഭാ ചെയർമാൻ ഷിയോ പോൾ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് കണ്ടിയോടിക്കൽ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പ് തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു.
പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാരശുശ്രൂഷയിൽ ഫരീദാബാദ് ബിഷപ് ജോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. ഫാ. ആന്റണി പുതിയാപറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു വീട്ടിലെ ശുശ്രൂഷ.









0 comments