‘ജുമ നേരത്ത് യോഗം നടത്താത്ത പാർടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുന്നു’; ലീഗ് നേതാവിന്റെ പ്രസംഗം വിവാദത്തിൽ

താനൂർ: രാഷ്‌ട്രീയ നേട്ടത്തിനായി മതവിശ്വാസത്തെ കൂട്ടുപിടിച്ച് മുസ്ലിംലീഗ് നേതാവിന്റെ പ്രസംഗം. താനാളൂരിലെ ലീഗ് നേതാവ് ഉസ്മാൻ ഹാജിയാണ് വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ 29ന് ഒകെ പാറയിൽ നടന്ന പരിപാടിയിൽ ലീഗിന്റെ പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള വേദിയിലായിരുന്നു പ്രസംഗം.
‘നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ എന്തിന്റെയൊക്കെയോ പേരില്‍ ഒരുവിഭാഗത്തിന്റെ കൂടെ നടന്നുമാത്രമായിരുന്നു ശീലം. ജുമാ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോള്‍ യോഗം ചേരാത്ത പാര്‍ടിയില്‍ ചേരാന്‍ യുവാക്കള്‍ താല്‍പ്പര്യപൂര്‍വം കാത്തിരിക്കുകയാണ്. അവരുടെ ആ പ്രതീക്ഷയെയാണ് മുസ്ലിംലീഗ് യാഥാര്‍ഥ്യമാക്കുന്നത്'– ഇതായിരുന്നു പ്രസ്താവന.
സുന്നി പ്രവർത്തകനായിരുന്ന ഉസ്മാൻ ഹാജി പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ലീഗിൽ ചേക്കേറിയത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് താനാളൂർ ഡിവിഷനിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമായി.










0 comments