മുന്നണി യോഗം വിളിക്കണമെന്ന് ആവശ്യം
print edition ‘സതീശൻ ഷോ’യിൽ ലീഗിന് അതൃപ്‌തി

വി ഡി സതീശൻ
കോഴിക്കോട് : സർക്കാർ നയവും പ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗിന് കടുത്ത അതൃപ്‌തി. തിങ്കളാഴ്‌ച ലീഗ് നേതൃത്വം ഇൗ നീരസം മുഖ്യമന്ത്രിയെ അറിയിക്കും. യുഡിഎഫ് യോഗം ചേരണമെന്ന ആവശ്യം കൺവീനർ അടൂർ പ്രകാശിനോടും ഉന്നയിക്കും. മുഹറത്തിനുശേഷം ശനി, ഞായർ ദിവസങ്ങളിൽ ലീഗ് നേതാക്കൾ ആലോചിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കും.ലീഗിനെ കുരുക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും നടപടികളുമെന്നാണ് പരാതി.
പിഎം ശ്രീയിൽ തുടങ്ങിയതാണ് ലീഗിന്റെ സങ്കടം. മദ്യനയത്തിലെ മാറ്റവും നികുതിയിളവും വന്നതോടെ വിശദീകരണമില്ലാതെ കുഴങ്ങുകയാണ് നേതാക്കൾ. മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന അഭിപ്രായം ലീഗിലെ വലിയൊരു വിഭാഗത്തിനുണ്ട്. തൽക്കാലം പരസ്യമായി പ്രതികരിക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി ഒറ്റയ്‌ക്ക് തീരുമാനിച്ചാൽ അതിൽ ലീഗിന് ഉത്തരവാദിത്വമില്ലെന്നാണ് നേതാക്കളുടെ വാദം. പിഎം ശ്രീ, മദ്യനയം എന്നിവയിൽ നിലപാട് വ്യക്തമാക്കാൻ സമ്മർദം പാർടിയിലുമുണ്ട്. മുന്നണിയിൽ ചർച്ചയില്ലാതെ സുപ്രധാന തീരുമാനം പാടില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. സമസ്‌ത മുതൽ മുജാഹിദ് വിഭാഗങ്ങൾവരെ സർക്കാരിനെതിരെ രംഗത്തെത്തി.











0 comments