കൊച്ചിയെ വെള്ളത്തിൽ മുക്കി കോർപ്പറേഷൻ; യുഡിഎഫ് അനാസ്ഥയിൽ നഗരം വെള്ളക്കെട്ടില്‍

പ്രതീകാത്മക ചിത്രം
കൊച്ചി: യുഡിഎഫ് നേതൃത്വം നൽകുന്ന കൊച്ചി കോർപ്പറേഷൻ ഭരണസമിതിയുടെ കടുത്ത അനാസ്ഥയെത്തുടർന്ന് നഗരം വീണ്ടും വെള്ളക്കെട്ടിലായി. മഴക്കാലത്തിനു മുൻപ് ഓടകളും കനാലുകളും വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ വരുത്തിയ വൻ വീഴ്ചയാണ് നഗരത്തെ ദുരിതക്കയത്തിലാക്കിയത്. ഇന്നലെ പെയ്ത വേനൽമഴയിൽത്തന്നെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് കൃത്യമായി നടന്നിരുന്ന പ്രീ-മൺസൂൺ ശുചീകരണ പ്രവൃത്തികൾ ഇത്തവണ പൂർണമായും അട്ടിമറിക്കപ്പെട്ടു എന്ന പരാതിയാണ് നഗരവാസികൾ ഉയർത്തുന്നത്. മുൻപ് എൽഡിഎഫ് നേതൃത്വം നൽകിയ ഭരണസമിതി, ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതിയിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടിരുന്നു. അന്ന് കനാലുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുകയും, വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്തതിലൂടെ കൊച്ചിയിൽ വെള്ളക്കെട്ട് പഴങ്കഥയായി മാറിയിരുന്നു.
എന്നാൽ, കോർപ്പറേഷൻ ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയതോടെ ജനകീയ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു. മാലിന്യനീക്കം പൂർണമായും നിലച്ചതോടെ റോഡുകളിലും ജനവാസ മേഖലകളിലും വെള്ളം കുത്തിയൊഴുകി കയറുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ ഓടകൾ വൃത്തിയാക്കാത്തതിനെത്തുടർന്ന് കുന്നുകൂടിയ മാലിന്യങ്ങൾ ഒഴുക്കിൽപ്പെട്ട് റെയിൽവേ പരിധിയിലുള്ള ഓടകളിലും വന്നടിഞ്ഞിരിക്കുകയാണ്.
പകർച്ചവ്യാധി ഭീഷണിയടക്കം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോഴും ജനപ്രതിനിധികളും കോർപ്പറേഷൻ അധികൃതരും മൗനം തുടരുകയാണ്.










0 comments