ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കോവളം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തുങ്ങിമരിച്ചത്. അയൽവാസിയായ സ്ത്രീയുൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛൻ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.
അനുഷ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരിച്ചത്. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.









0 comments