നിരന്തരം അധിക്ഷേപം; ശ്രീലേഖയ്ക്കെതിരെ പൊലീസുകാർക്കിടയിൽ അമർഷം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ നിരന്തരം അധിക്ഷേപിക്കുന്ന മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്ക്കെതിരെ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥ നിരന്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതിനെതിരെ ഐപിഎസുകാർക്കിടയിൽ തന്നെ പ്രതിഷേധമുണ്ട്.
പലരും ഇക്കാര്യം പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. മൂന്നുതവണ കാപ്പ കേസിൽ ഉൾപ്പെടുകയും നിരവധി വധശ്രമങ്ങളുൾപ്പെടെ 11 കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിന് ‘പട്ടിഷോ’ എന്ന് വിളിച്ചാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്.
ഹൈക്കോടതി നിർദേശിച്ചിട്ടും കീഴടങ്ങാത്ത സുഗതനെ പിടികൂടിയ ഉദ്യോഗസ്ഥർ കമ്യൂണിസ്‌റ്റ് പൊലീസുകാരാണെന്നും ആക്രമണം ചെറുക്കാൻ ആകാശത്തേക്ക് വെടിയുതിർത്തത് ചീപ്പ് ഹീറോയിസമാണെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ഇതിനുമുമ്പ് നെട്ടയത്ത് നാട്ടുകാർക്കെതിരെ ആക്രമണം നടത്തിയ ആർഎസ്എസ്– ബിജെപി സംഘത്തിനെതിരെ നടപടിയെടുത്ത പൊലീസിനെയും ‘പോടാ പുല്ലേ’ എന്ന് വിളിച്ച് ഇവർ അധിക്ഷേപിച്ചിരുന്നു. സേനയിൽ ഇരുന്നപ്പോഴും താൻ പൊലീസ് ഉദ്യോഗസ്ഥരെ പലപ്പോഴും മുഖത്തു നോക്കി വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ പിന്നീട് ഫെയ്സ്ബുക്കിലും അഭിമാനത്തോടെ കുറിച്ചു.










0 comments